LOCAL NEWS

താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
എട്ട് ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
താമരശ്ശേരി പോലീസും, കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശിയാണ് എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com