LOCAL NEWS

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ലാബ് ടെക്‌നീഷ്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഓഫീസര്‍, ഗസ്റ്റ് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്‌, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഏരിയ ഡവലപ്പ്‌മെന്റ് മാനേജർ, മാര്‍ക്കറ്റിങ്‌ മാനേജർ, ഫിനാന്‍സ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍ ആൻഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്‌, സെയില്‍സ് ഓഫീസര്‍, ടീം ലീഡര്‍, പ്രൊക്യുര്‍മെന്റ് ഓഫീസര്‍/വെഹിക്കിള്‍ ഇവാല്വേറ്റർ, ടെസ്റ്റ് ഡ്രൈവ് കോഓഡിനേറ്റർ, സര്‍വീസ് അഡ്വൈസര്‍, ജനറല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: എം.ബി.എ/എം.കോം, ബിരുദം, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോൺ: 0495 -2370176, 2370178.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com