KARASSERYLOCAL NEWS

വ്യത്യസ്ത പരാതിയുമായി യുവാവ് പഞ്ചായത്ത് ഓഫിസിൽ

മുക്കം: ഗ്രാമപഞ്ചായത്താഫിസിൽ വ്യത്യസ്ത പരാതിയുമായി യുവാവിന്‍റെ അപ്രതീക്ഷിത വരവ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് അപൂർവ പരാതിയുമായി യുവാവ് എത്തിയത്. റോഡിലൂടെ ബൈക്കിൽ പോയപ്പോൾ തലയിൽ തേങ്ങവീണു തലക്കും കൈകാലുകൾക്കും പരിക്കേറ്റ തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി കാടായിക്കോട്ടിൽ ശിഹാബുദ്ദീനാണ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി .അബ്ദുൽ അക്ബറിന്‍റെ അടുത്ത് എത്തിയത്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ നിന്നും തേങ്ങയും തെങ്ങോലകളും റോഡിലേക്ക് വീഴുന്നതു പതിവാണെന്നും സ്ഥലമുടമകൾ യഥാക്രമം തേങ്ങ വലിക്കാത്തത് കാരണം അപകടങ്ങൾ നടക്കുന്നുണ്ടെന്നും പറഞ്ഞ യുവാവ് തനിക്ക് സംഭവിച്ചപോലെ ഇനി മറ്റൊരാൾക്കും സംഭവിക്കാതിരിക്കണമെങ്കിൽ പഞ്ചായത്ത് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

തന്റെ മുമ്പിൽ ആദ്യമായിട്ടാണ് ഒരാൾ ഇത്തരത്തിൽ ഒരു പരാതിയുമായി എത്തിയത് എന്നും സംഭവം ഗുരുതര വിഷയമാണെന്നും ഉടനെ തന്നെ പഞ്ചായത്ത് അടിസ്ഥാനത്തിൽ സർവ്വേ നടത്തി ഇത്തരത്തിൽ റോഡിലേക്ക് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ സ്ഥലമുടമകൾക്ക് കൃത്യമായി നിർദേശം നല്കാൻ തീരുമാനമെടുക്കുമെന്നും ജി. അബ്ദുൽ അക്ബർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com