LOCAL NEWS

വോട്ടെണ്ണല്‍ കേന്ദ്രം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

തിരുവമ്പാടി, കൊടുവള്ളി നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് സ്കൂൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദർശിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളുടെ വിവരങ്ങള് ഉദ്യോഗസ്ഥരില്‍നിന്ന് കലക്ടര്‍ ‍ചോദിച്ചറിയുകയും കേന്ദ്രത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കുമുള്ള പ്രവേശന കവാടം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാള്‍, പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ഹാൾ, കൺട്രോൾ റൂം എന്നിവയിലെ സൗകര്യങ്ങൾ, പാര്‍ക്കിങ്, റിഫ്രഷ്‌മെന്റ് ക്രമീകരണങ്ങൾ എന്നിവ കലക്ടര്‍ വിലയിരുത്തി.റൂറല്‍ എസ്.പി ടി ഫറാഷ്, താമരശ്ശേരി തഹസില്‍ദാര്‍ എം പി സിന്ധു, തിരുവമ്പാടി മണ്ഡലം വരണാധികാരി ആർ ബോബൻ, കൊടുവള്ളി മണ്ഡലം വരണാധികാരി എസ് കിരൺ, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ അനുഗമിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com