
പുല്ലൂരാംപാറ : പള്ളിപ്പാലം, പള്ളിപ്പടി അങ്ങാടികൾ ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവിൽപ്പനയും ലഹരി മാഫിയ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അധികാരികൾ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് ആവശ്യപ്പെട്ടു.
യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. ജിൽസ് പെരിഞ്ചേരിൽ, പി.ടി. ഹാരിസ്, ജോൺസൺ വയലിൽ, അസ്‌ലം, സിബി കീരമ്പാറയിൽ, സന്തോഷ് അത്തിപ്പാറ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഓഫീസ് സെക്രട്ടറിയായി 25 വർഷം സേവനം അനുഷ്ഠിച്ച നീണ്ടുകുന്നേൽ ജോസുകുട്ടിയെ ചടങ്ങിൽ ആദരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് : സിബി കീരമ്പാറയിൽ, വൈസ് പ്രസിഡന്റ് : ജെയ്സൺ മണിക്കൊമ്പേൽ, വൈസ് പ്രസിഡന്റ് : സന്തോഷ് അത്തിപ്പാറ, ജനറൽ സെക്രട്ടറി : ജസ്റ്റിൻ ബെനഡിക്ട്,
ജോയിന്റ് സെക്രട്ടറി : ജോമോൻ ചേന്ദംമുറിയിൽ, ട്രെഷറർ : ലിജോ കുന്നേൽ.



