LOCAL NEWS

മഴക്കാലപൂർവ്വ ശുചീകരണം; ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിന് തുടക്കമായി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ  ഭാഗമായി ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിന് തുടക്കമായി.

തിരുവമ്പാടി അങ്ങാടിയിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു,

വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ് ഖാൻ, വാർഡ് മെമ്പർമാരായ ബിജു എണ്ണാറമണ്ണിൽ, മറിയാമ്മ ബാബു, ടി കെ ശിവൻ, സ്മിതാ ബാബു, പ്രീതി രാജീവ്, റിനി കെ ബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ , കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, എസ്സ് എം അയന, വി ഇ ഒ മാരായ ഗ്രീഷ്മ കെ, റഫ്ന ഇ കെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജിജി ഇല്ലിക്കൽ ,സെക്രട്ടറി ഗിരീഷ്, ജനറൽ സെക്രട്ടറി ഷാജി, പി ഹാരിസ് (റോട്ടറി ക്ലബ്ബ് )ഷൗക്കത്തലി കൊല്ലളത്തിൽ, ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ക്ലീൻ തിരുവമ്പാടി ക്യാമ്പയിൻ്റെ ഭാഗമായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തികൾ നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com