
തിരുവമ്പാടി: അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ 2026- 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തിചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു.
ഡിസ്ട്രിക്ട് ഗവർണർ വിജയൻ ഇളയിടത്ത് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പുതിയ മെമ്പർമാർക്കുള്ള അംഗത്വ വിതരണം ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി പി സുകുമാരൻ നിർവഹിച്ചു.
സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ ടി സെബാസ്റ്റ്യൻ, മെർലോ ചെയർമാൻ സണ്ണി തോമസ്,യൂത്ത് കോഡിനേറ്റർ അമൽ ടി ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.
തിരുവമ്പാടിയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തിക്കൊണ്ട് വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുമെന്നും പ്രസിഡന്റ് അഗസ്റ്റിൻ എം ജെ പ്രസ്താവിച്ചു.
ചടങ്ങിൽ ജെഫ്രിൻ ജോസ്, സജി സബാസ്റ്റ്യൻ, പ്രവീൺ പൈനാടത്ത്, ആന്റണി കെ സി, അനീഷ് എ ഹാം എന്നിവർ പ്രസംഗിച്ചു.
ക്ലബ് സെക്രട്ടറി ബോണി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
പ്രസിഡന്റ് : അഗസ്റ്റിൻ എം ജെ.
സെക്രട്ടറി: ബോണി ജേക്കബ്.
ട്രഷറർ: ജെഫ്രിൻ ജോസ്.
വൈസ് പ്രസിഡണ്ടുമാർ: മാനുവൽ ജോസഫ്, റോബർട്ട് എൻ എസ്



