“മനസ്സിന്റെ നിറങ്ങൾ : സാമൂഹ്യഭാവാത്മക പഠനം”കവർ പ്രകാശനം നാളെ വൈകിട്ട് നാലിന് മുക്കത്ത് ബി പി മൊയ്ദീൻ സേവാമന്ദിറിൽ

മുക്കം:പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ കൂടരഞ്ഞി സ്വദേശി ഡോ. അബ്ദുൾ സത്താർ എം കെ മരോട്ടിക്കൽ എഴുതിയ “മനസ്സിന്റെ നിറങ്ങൾ : സാമൂഹ്യഭാവാത്മക പഠനം” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം നാളെ (മെയ് 9) വൈകിട്ട് 4 മണിക്ക് മുക്കം ബി.പി. മൊയ്ദീൻ സേവാമന്ദിറിൽ നടക്കും. നിയുക്ത എം എൽ എ സി കെ കാസിം, കാഞ്ചനമാല, ഉമ്മയ്യ കാസിം മരോട്ടിക്കൽ എന്നിവർ ചേർന്നാണ് കവർ പ്രകാശനം നിർവഹിക്കുന്നത്. സാമൂഹ്യഭാവാത്മക പഠനത്തിന്റെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം വിദ്യാഭ്യാസ രംഗത്തും കുടുംബജീവിതത്തിലും മാനസിക വളർച്ചയ്ക്കും പുതിയ ചിന്തകൾ നൽകുന്ന കൃതിയാണ്. കുട്ടികളുടെ പ്രശ്നങ്ങളും സമകാലികജീവിതത്തിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിനുമുള്ള വഴികൾ ഈ പുസ്തകത്തിൽനിന്ന് ലഭിക്കും. അന്താരാഷ്ട്രതലത്തിൽ സജീവമായ സോഷ്യൽ ഇമോഷണൽ പഠനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ കൃതിയാണിത്. പരിപാടിയിൽ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും. പുസ്തക പ്രകാശനം മെയ് 18 ന് രാവിലെ 10.30 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ നടക്കും.



