പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ തിരുവമ്പാടി യുണിറ്റിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയം.

തിരുവമ്പാടി: കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും കരുത്തുറ്റ എക സംഘടനയും മൂന്നര ലക്ഷത്തോളം അംഗങ്ങളുള്ളതുമായ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു )മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിൽ തിരുവമ്പാടി യൂണിറ്റിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.മെയ് 18 മുതൽ 21 വരെ കോഴിക്കോട് മിന്നൂസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 21-ന് നടന്ന വനിതാസമ്മേളനത്തിലും യൂണിറ്റിലെ ധാരാളം വനിതകൾ പങ്കെടുത്തു. 21 – ന് വൈകുന്നേരം നടന്ന പതിനായിരത്തോളം അംഗങ്ങൾ പങ്കെടുത്ത കോഴിക്കോട് നഗരത്തെ പ്രകമ്പനം കൊള്ളിച്ച പടുകൂറ്റൻ റാലിയിലും യൂണിറ്റിൽ നിന്ന് നിരവധി അംഗങ്ങൾ പങ്കെടുത്തു. വനിതാഅംഗങ്ങൾ പ്രത്യേക യൂണിഫോമിലാണ് റാലിയിൽ അണിചേർന്നത്.യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് , സെക്രട്ടറി കെ കെ ഹരിദാസ് , ട്രഷറർ എം എം ജോസഫ് , ടി ടി സദാനന്ദൻ ,ജോസ് മാത്യു , കെ സി ജോസഫ് , ജോർജ് ജോസഫ് , പി വി ജോൺ , ടി ഒ അബ്ദുറഹ്മാൻ ,എം കെ തോമസ് , പി ജെ തങ്കച്ചൻ ,പി ജോസ് , റോയി ജോസ് , പി ജെ സിബി , പി ടി ഷാജു , സെബാസ്റ്റ്യൻ പോൾ ,ആനി സഖറിയാസ്, പി വി മറിയാമ്മ, മിനി അബ്രാഹം, വി വി വത്സമ്മ , സതി തൈക്കൂട്ടത്തിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.ഫോട്ടോ:പെൻഷനേഴ് യുണിയൻ സംസ്ഥാന സമ്മേളനത്തിൽ തിരുവമ്പാടി യൂണിറ്റിന് നേതൃത്വം നൽകിയവർ



