News

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യത :  കെ.എസ്.ഇ.ബി.എല്‍


കോഴിക്കോട് :പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍‍സ്ഫോര്‍‍മറിന്റെ           220 കെ.വി. ബുഷിംഗില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിന്റെ  അറ്റകുറ്റപണികള്‍‍‍ക്ക് ഒരാഴ്ചക്കാലം വേണ്ടിവരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍  (PGCIL) അറിയിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മേല്‍ ദിവസങ്ങളില്‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.എല്‍ അറിയിച്ചിരുന്നു. 

എന്നാല്‍ അറ്റകുറ്റപണികള്‍ തീര്‍‍ക്കാനുള്ള ജോലികള്‍ പൂര്‍‍ത്തിയാക്കുന്നതിന്  2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍  (PGCIL) ഇപ്പോള്‍ അറിയിച്ച സാഹചര്യത്തില്‍‍ 2026 മെയ് 25 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com