News

ഇത്തവണത്തെ പ്രവേശനോത്സവം കളറാവും;ഒന്നാം ക്ലാസിലെത്തുന്ന മുഴുവൻ കുട്ടികൾക്കും എം എൽ എ യുടെ സ്നേഹ സമ്മാനം

മുക്കം: പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ഒന്നാം ക്ലാസിലെത്തുന്ന മുഴുവൻ കുട്ടികൾക്കും സി.കെ കാസിം എം എൽ എ യുടെ സ്നേഹ സമ്മാനം ലഭിക്കും. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 2500 ഓളം വരുന്ന കുട്ടികൾക്കാണ് സ്നേഹ സമ്മാനം ലഭിക്കുക. കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുക എന്നതാണ്ഇതു വഴി ലക്ഷ്യമിടുന്നതെന്ന് സി.കെ കാസിം എം എൽ എ പറഞ്ഞു. ശനി ഉച്ചതിരിഞ്ഞ് 3.30ന് കാരശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം നടക്കും.വിദ്യാഭ്യാസ മേഖലയിൽ 5 വർഷം കൊണ്ട് നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും സർക്കാർ ഫണ്ടുകൾക്ക് പുറമെ പൊതുജന പങ്കാളിത്തത്തോടെ ഇതിനുള്ള പണം കണ്ടെത്തുമെന്നും എം എൽ എ പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com