LOCAL NEWS

തൊണ്ടിമ്മൽ എൽ.പി സ്കൂളിന് എസ്.ബി.ഐ പാചക പാത്രങ്ങൾ നൽകി

തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിന് തിരുവമ്പാടി എസ്.ബി.ഐ ബ്രാഞ്ചിൻ്റെ വകയായി പാചകപാത്രങ്ങൾ നൽകി. വട്ടചെമ്പ്, ചീനച്ചട്ടി, ഡവറ, കൊട്ടകൈൽ തുടങ്ങിയ പാചകപാത്രങ്ങളാണ് നൽകിയത്.തിരുവമ്പാടി എസ്.ബി.ഐ മാനേജർ കെ വൈശാഖിൽ നിന്നും ഹെഡ്മിസ്ട്രസ് കെ എസ് രഹ്നമോൾ പാത്രങ്ങൾ ഏറ്റ് വാങ്ങി. വാർഡ് മെംബർ എസ് ജയപ്രസാദ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക, വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയ പ്രസിഡൻ്റ് സിടി നളേശൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പി രഘു പ്രസാദ്, മുൻ വാർഡ് മെംബർ എപി ബീന, ബഷീർ ചൂരക്കാട്ട്, എസ് ജയചന്ദ്രൻ, കെ കെ ഷാജി സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com