LOCAL NEWS

ബലജനസഖ്യം ജന്മദിനം : മലബാർ മേഖല കർമസേന അംഗങ്ങളെ ആദരിച്ചു

തിരുവമ്പാടി:ബാലജനസഖ്യം 97-ാം ജന്മദിനത്തോടനുബന്ധിച്ച് മലബാർ മേഖലയുടെ നേതൃത്വത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും അവർക്ക് കുടയും മഴക്കോട്ടും സമ്മാനമായി നൽകുകയും ചെയ്തു. സഖ്യം തിരുവമ്പാടി യൂണിയൻ്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വിവിധ പഞ്ചായത്തുകളിൽ നിന്ന് 76 കർമ്മ സേന അംഗങ്ങൾ പങ്കെടുത്തു. കർമ്മ സേന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങളും പ്രതിസന്ധികളും സന്തോഷങ്ങളും പങ്കുവെച്ച ചടങ്ങോടെയാണ് സമ്മേളനം ആരംഭിച്ചത്. മലബാർ മേഖലയുടെയും തിരുവമ്പാടി യൂണിയന്റെയും നേതൃത്വത്തിലുള്ള സഖ്യാംഗങ്ങൾ കർമ്മ സേന അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് മലബാർ മേഖല പ്രസിഡൻ്റ് ഡിയോൾസ് ഡോൺ ജെ റെഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മലബാർ മേഖല ശങ്കര ചേട്ടൻ്റെ പ്രതിനിധിയും മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സീനിയർ മാനേജരുമായ എൻ.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ ശുചിത്വത്തിൻ്റെ പോരാളികളായി നാടിൻ്റെ നന്മക്ക് വേണ്ടി പ്രയത്നിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ സഖ്യാംഗങ്ങൾ മാതൃകയാക്കുകയും നന്മയുള്ള പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുകയും വേണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു വൈസ് പ്രസിഡൻ്റുമാരായ പി.ആർ. അജിത, ജോർജുകുട്ടി കക്കാടംപൊയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, മേഖല ട്രഷറർ മുഹമ്മദ് ഹാദി, തിരുവമ്പാടി യൂണിയൻ രക്ഷാധികാരി തോമസ് വലിയപറമ്പൻ, സ്കൂൾ പ്രധാന അധ്യാപകൻ സജി തോമസ്, തിരുവമ്പാടി യൂണിയൻ പ്രസിഡൻ്റ് കാതറിൻ ജെ. കാഞ്ഞിരക്കാടൻ തിരുവമ്പാടി പഞ്ചായത്തംഗം മറിയാമ്മ ബാബു, ഹരിത കർമ്മ സേന പ്രതിനിധികളായ ഇ.കെ.ബിന്ദു, റെയ്ഹാന സത്താർ, എന്നിവർ പ്രസംഗിച്ചു. ബാലസഖ്യം സഹകാരിമാരായ ടിയാരാ സൈമൺ, അമല ജോസ്, ജയേഷ് സ്രാമ്പിക്കൽ, കെ.എം. തോമസ് ബാലജനസഖ്യം പ്രതിനിധികളായ നയറാ ഫാത്തിമ, സ്റ്റെയിൻ ബിനിൽ , ഡെറിക് ടോം ജെസ്വിൻ , ഐശ്വര്യ രാജേഷ്, കരോൾ വിനു, ജോസിയ ഫിലോ ജോബി,സായി ദേവനന്ദ, പി.കെ. ദേവന, തന്മയ റെനീത്,നിത മരിയ സാജൻ എന്നിവർ നേതൃത്വം നൽകി.സ്നേഹ വിരുന്നോടെ ചടങ്ങ് അവസാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com