
ആനക്കാംപൊയിൽ : 2026 -27 അധ്യയന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് വർണ്ണാഭമായ പരിപാടികളോടെ ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവ പരിപാടികൾ തിരുവാമ്പാടി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അൽഫോൻസാ, വാർഡ് മെമ്പർ മനോജ് വാഴേപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് ഫ്രിജിൽ വി, എം പി ടി എ പ്രസിഡന്റ് ജോസ്ന ജോസ്, അധ്യാപകരായ ആലീസ് വി തോമസ്, എബി ദേവസ്യ, ജസ്റ്റിൻ പോൾ, ദീപ എൻ ജെ, വിദ്യാർത്ഥി പ്രതിനിധി കുമാരി മീനാക്ഷി എന്നിവർ പ്രസംഗിച്ചു. നവാഗതരായ കുട്ടികളെ സമ്മാനങ്ങളും, മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് പകിട്ടേകി.



