KERALA NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊക്കോ കൃഷിയുടെ ശാസ്ത്രീയ രീതികളും പരിപാലനവും: കാട്ടിപ്പൊയിൽ സിപിഎസിൽ ശില്പശാല.

കോടഞ്ചേരി : പഞ്ചായത്ത് കാട്ടിപ്പൊയിൽ സഹകരണ ഉത്പാദക സംഘം സിപിഎസ്` PICCS 2025-27` പദ്ധതി പ്രകാരം സംഘടിപ്പിച്ച കൊക്കോ കൃഷി ശില്പശാല നാളികേര വികസന ബോർഡിന്റെ രണ്ടാം ഘട്ട ഇടവിള കൃഷി പദ്ധതിയുടെ ഭാഗമായിരുന്നു. നാളികേര തോട്ടങ്ങളിൽ ഇടവിളയായി നൽകിയ കൊക്കോ തൈകളുടെ ശാസ്ത്രീയ കൃഷിരീതികളും പരിപാലന മാർഗങ്ങളുമാണ് ശില്പശാലയിൽ ചർച്ച ചെയ്തത്.കാട്ടിപ്പൊയിൽ സിപിഎസ് സംഘം പ്രസിഡന്റ് കെ.എൽ. ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജോർജ് മീനാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ലൈജു അരീപ്പറമ്പിൽ, ബാബു പുതുപ്പറമ്പിൽ, ഷാജി രാമറ്റത്ത്, ബൈജു പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.മോണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്` കമ്പനിയുടെ ഉദ്യോഗസ്ഥൻ അക്ഷയ് എ. ഹരി നാളികേര കർഷകരുടെ യോഗത്തിൽ പാഠങ്ങൾ നൽകി. കൊക്കോ കൃഷിയുമായി ബന്ധപ്പെട്ട കർഷകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കൊക്കോ ശേഖരണ കേന്ദ്രത്തെക്കുറിച്ചും മണ്ണ് പരിശോധനയെക്കുറിച്ചും കൊക്കോ പ്രൂണിങ്` അതായത് കൊമ്പ് കോതൽ രീതി നേരിട്ട് കർഷകർക്ക് മനസ്സിലാക്കാനുള്ള അവസരം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പങ്കെടുത്ത എല്ലാവർക്കും കൊക്കോ കൃഷിയെക്കുറിച്ചുള്ള ലഘു പുസ്തകവും വിതരണം ചെയ്തു.ശില്പശാലയ്ക്ക് ശേഷം നെല്ലിപ്പൊയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടന്നു. ജൂനിയർ ആരോഗ്യ പരിശോധകൻ ശ്രീകല സി.എസ് ക്ലാസിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com