KERALA NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

കൂടരഞ്ഞി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ ഉദ്ഘാടനം ചെയ്തു. ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൻസ് മാത്യു വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ മമ്പാട്ട് സ്വാഗതം ആശംസിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അഖിൽ പി.എസ്. മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പ്രമോദ് കൊടിയത്തൂർ, ജോസ് വാലുമണ്ണൻ, വിജോ കളുരയ്ക്കൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു



