LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ലോകകപ്പ് ലഹരിയിൽ മുക്കം; നഗരസഭയുടെ ‘നഗരാരവം – 2026’ സൗഹൃദ ഫുട്ബോൾ മത്സരം.

​മുക്കം: ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നഗരാരവം – 2026’ സൗഹൃദ ഫുട്ബോൾ മത്സരം ജനശ്രദ്ധ നേടി. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് കാൽപ്പന്തിന്റെ ലഹരിയിലേക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൊഴിലാളികളും ഒന്നിച്ച് ഇറങ്ങിയപ്പോൾ കാണികൾക്കും അതൊരു പുത്തൻ അനുഭവമായി മാറി.

കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ഫുട്ബോൾ പ്രേമികൾക്ക് ആസ്വാദ്യകരമായ മികച്ചൊരു കായികവിരുന്നാണ് ‘നഗരാരവം – 2026’ സമ്മാനിച്ചത്.​മുക്കം ഹിറാ സ്കൂൾ ടർഫ് ഗ്രൗണ്ടിൽ വെച്ചു നടന്ന ഫുട്ബോൾ മൽസരത്തിൽ പോലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ എന്നിവർ മാറ്റുരച്ചു. കൂടാതെ മുക്കത്തെ സന്നദ്ധസേനകളായ ‘എന്റെ മുക്കം’, ‘ആശ്രയ’ വളന്റിയർമാർ, ന​ഗരസഭാ ജീവനക്കാർ, ഹരിതകർമ സേനാം​ഗങ്ങൾ എന്നിവർക്കു പുറമെ നഗരസഭയിലെ പുരുഷ-വനിതാ കൗൺസിലർമാരും പ്രത്യേകം ടീമുകളായി രം​ഗത്തിറങ്ങി.

​മൽസരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയി നിർവഹിച്ചു. ചടങ്ങിൽ ന​ഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ഡപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വിവിധ സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർപേഴ്സൺമാർ, നഗരസഭ സെക്രട്ടറി കൃഷ്ണ​ഗോപാൽ, കൃഷി ഓഫീസർ ഷബീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.​കൗൺസിലർമാരും ഹരിതകർമസേനയും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഒത്തുചേർന്നു.​ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹൃദം പുതുക്കാനുള്ള വേദിയായി ടൂർണമെന്റ് മാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com