
മുക്കം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി മുക്കം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും മഴക്കോട്ട് വിതരണം ചെയ്തു. നഗരസഭ പരിസരത്ത് നടന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നിക്ക് മഴകോട്ട് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക,സംസ്ഥാന കമ്മിറ്റിയംഗം കപ്പിയേടത്ത് ചന്ദ്രൻ, പി പി അബ്ദുൽ മജീദ്, വി പി അനീസ്, ഹാരിസ് ബാബു,എം ടി അസ്‌ലം,കെ ടി ശരീഫ്, എൻ കെ മുഹമ്മദലി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, കൗൺസിലർ ജസീല അസീസ്, അഖിൽ ജോക്കി, അഷ്റഫ്, രാജൻ, ബഷീർ ഗോൾഡൻ, ഖാദർ ലിബാസ്, ജാഫർ, ഷാഹുൽ വേദിക,സർഷാദ്, മാധവൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.



