
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല കോടഞ്ചേരിയും നീതി ലാബ് ഓർക്കിഡ് ഐ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ മെഡിക്കൽ ക്യാമ്പിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മുഖ്യ അതിഥിയായി കോഴികോട് ശാന്തിഗിരി ആശ്രമം ആദരണിയ സ്വാമി ആത്മബോധ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനാസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയതിൽ, ബാബുപലാട്ട്, ജോബി ജോസഫ്, ജിജി എലുവാലുങ്കൽ, റീന ബിജു, സജിനി രാമൻകുട്ടി, ജ്യോതി സന്തോഷ്, റെജി തമ്പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് ശാന്തിഗിരി ആശ്രമം ഏരിയ മാനേജർ ജുബിൻ ബാബു സ്വാഗതവും രാജേഷ് പി ടിസീനിയർ മാനേജർ നന്ദിയും രേഖപ്പെടുത്തി .ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 150 അധികം ആളുകൾക്ക്ഡോ. ജോർജ് ജോസഫ് (DAM )ഡോ. മുഹമ്മദ് അനീസ്(BSMS – സിദ്ധ)ഡോ. അഞ്ജന രഞ്ജിത്ത്( BAMS, PGDEP) എന്നി മൂന്നുഡോക്ടർമാർ പരിശോധനകൾ നടത്തി ശാന്തിഗിരി സിദ്ധ വൈദ്യശാല മാനേജർ അനിൽ പിസിയുടെ നേതൃത്വത്തിൽ സൗജന്യമായി മരുന്നുകൾ നൽകി . നീതി ലാബിൽ സൗജന്യ രക്ത പരിശോധനയും നടത്തി



