
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ആരോഗ്യ ശുചിത്വ കമ്മിറ്റി രൂപീകരണവും മലമ്പനി മാസാചരണവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ റിനി തെങ്ങിൻതോട്ടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ റംല മുഖ്യ അതിഥിയായിരുന്നു.ചടങ്ങിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആൻസിസ്റ്റർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് പ്രദേശവാസികൾക്കായി മലമ്പനി നിർണ്ണയ രക്തപരിശോധനയും സംഘടിപ്പിച്ചു.ആശാവർക്കർ രമണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് അബ്ദുൽ സലീം, സി.ഡി.എസ് അംഗം സലീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആരോഗ്യരംഗത്തെ ജനപങ്കാളിത്തം ഉറപ്പുവരുത്താനും പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം തീർക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പും കമ്മിറ്റി രൂപീകരണവും നടത്തിയത്.



