KODANECHERYLOCAL NEWSNews
കയാക്കിംഗ് ബ്രഷ് സ്ട്രോക്സ് 2026: തുഷാരഗിരിയിൽ വാട്ടർ കളർ ക്യാമ്പ് ജൂലൈ 29ന്.

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കോഴിക്കോട് ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ഏകദിന വാട്ടർ കളർ ക്യാമ്പ് ‘കയാക്കിംഗ് ബ്രഷ് സ്ട്രോക്സ് 2026’ ജൂലൈ 29 ബുധനാഴ്ച തുഷാരഗിരിയിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ക്യാമ്പ്. സാഹസിക കായിക വിനോദമായ കയാക്കിങ്ങിനെ ചിത്രകലയുമായി കൂട്ടിയിണക്കുന്ന വ്യത്യസ്തമായ ആശയമാണ് ഈ ക്യാമ്പിന്റെ പ്രത്യേകത.
മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് ഹണിറോക്ക്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി KATPS, കേരള ടൂറിസം, ഇന്ത്യൻ കയാക്കിംഗ് & കനോയിംഗ് അസോസിയേഷൻ I.K.C.A എന്നിവയുടെ പിന്തുണയുണ്ട്.പ്രകൃതി ഭംഗി കൊണ്ട് പ്രസിദ്ധമായ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ കലാകാരന്മാർക്ക് അവരുടെ ബ്രഷ് സ്ട്രോക്സ് പങ്കുവെക്കാനുള്ള വേദി കൂടിയാണ് ഈ ക്യാമ്പ്. അഡ്വഞ്ചർ ടൂറിസത്തിനൊപ്പം കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ചിത്രകലാ പരിഷത്ത് പരിപാടി ഒരുക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുക
.



