LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടിയിൽ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, വിവിധ സ്കൂളുകൾ, പോലീസ്, എക്സൈസ്, ഹെൽത്ത് ഡിപ്പാർട്ടുമെൻ്റുകളുടെ സഹകരണത്തോടെ 2026 ജൂൺ 25-ന് രാവിലെ 10.00 മണിക്ക് തിരുവമ്പാടിയിൽ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.തിരുവമ്പാടി, കൂടരഞ്ഞി പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിയ പ്ലക്കാർഡുകളുമായി റാലിയിൽ പങ്കെടുത്തു. റാലി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചതിനെ തുടർന്ന് പൊതുസമ്മേളനം നടന്നു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പലാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ അജിത അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വഴേപറമ്പിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിവിരുദ്ധ ബോധവത്കരണ വിഷയത്തിൽ അതുൽ കെ. ജെ., സിവിൽ എക്സൈസ് ഓഫീസർ, താമരശ്ശേരി എക്സൈസ് റേഞ്ച്, മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറ ലഹരിയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സി.ഐ. പ്രശാന്ത്, സെക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സെക്കൻഡറി സ്കൂൾ തിരുവമ്പാടി ഹെഡ്മാസ്റ്റർ സജി പി തോമസ്, യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ, സുനിൽ പോൾ, വിവിധ സ്കൂൾ പ്രതിനിധികൾ, SPC , JRC, സ്ഥിരം സമിതി അംഗം ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, ബിജു എണ്ണാർമണ്ണിൽ, സോണി മണ്ഡപത്തിൽ, ജോഷി പുല്ലുകാട്ടിൽ, മറിയാമ്മ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ , അമല വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ വലിയ തോതിൽ പങ്കെടുത്ത പരിപാടി ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് ശക്തമായി എത്തിക്കുന്നതിൽ ശ്രദ്ധേയമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com