LOCAL NEWS

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ

തിരുവമ്പാടി:ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിന് മുകൾവശത്തായി കാലമ്പാറ തൂക്കുപാലത്തിന് സമീപത്തു നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ കീഴ്ശ്ശേരി സ്വദേശിയായ യുവാവിനെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ബെംഗളൂരുവിൽ നിന്നും എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിലെ നാലു പേരാണ് ഇന്നലെ വൈകിട്ട് പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

ഇതിൽ മൂന്നു ബെംഗളൂരു സ്വദേശികളെ രക്ഷപ്പെടുത്തി. വയനാട്ടിൽ ഗൈഡ് ആയി പ്രവർത്തിച്ചിരുന്ന കീഴ്ശേരി കുഴിമണ്ണ മുണ്ടംപറമ്പ് വട്ടോളി കണ്ണംകുത്ത് ഷിബ്‌ലി റഹ്മാനെ(25) യാണ് പുഴയിൽ കാണാതായത്.പുഴയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയും വെയിലും ആയിരുന്നെങ്കിലും മലയോര മേഖലയിൽ മഴപെയ്തതോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായത്.ഒഴുക്കിൽപ്പെട്ട ബെംഗളൂരു സ്വദേശികളായ നിവിൻ(24), പ്രവീൺ(22), കിഷോർ(22) എന്നിവരെ പ്രദേശവാസികളും മുൻകൂട്ടി വിവരമറിഞ്ഞ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.പ്രദേശത്ത് പോലീസും ഫയർഫോഴ്സും,സ്കൂബ ടീം അംഗങ്ങളും വിവിധ സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com