മുക്കത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു; പങ്കാളികളാകുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവസരം.

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റും എം.വി.ആർ കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.2026 ജൂലൈ 13 തിങ്കളാഴ്ച മുക്കം വ്യാപാര ഭവനിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് 2 മണി വരെ തുടരും.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ രക്തം നൽകുന്നവർക്കായി പ്രത്യേക ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്:ഫോൺ നമ്പർ: 9048 004 777രക്തദാനം മഹത്തായൊരു പുണ്യമാണെന്ന സന്ദേശം ഉൾക്കൊണ്ട് പരമാവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു



