
തിരുവമ്പാടി: ഇലഞ്ഞിക്കൽ അമ്പലത്തിനടുത്തുള്ള കിണറിന്റെ കരയിൽ ചെരുപ്പും, ഹെൽമറ്റും കാണുകയും കിണർ മൂടിയ അടപ്പ് തുറന്ന് കിടക്കുന്നതും നട്ടുകാർ കണ്ടതോടെയാണ് പോലീസിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം
ആദ്യം നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കിണറ്റിൽ വെള്ളം കൂടുതലായതിനാൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് മുക്കം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി.
മുങ്ങൽ വിദഗ്ദർ കിണറ്റിൽ ഇറങ്ങിയുള്ള പരിശോധനയും ആരംഭിച്ചു. സംഭവം കേട്ടറിഞ്ഞ് തുരുവമ്പാടി എംഎൽഎ സികെ കാസിം ഉൾപ്പടെയുള്ള ജന പ്രതിനിധികളും സ്ഥലത്തെത്തി.
നാട്ടുകാരെയും ജനങ്ങളെയും മുൾമുനയിൽ നിർത്തി രണ്ടരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കിണറ്റിൽ ചാടിയ ആൾ രക്ഷപ്പെട്ട് പോയി എന്ന നിഗമനത്തിൽ ഫയർ ഫോഴ്സും,പോലീസും ജനപ്രതിനിധികളും, നാട്ടുകാരും തിരച്ചിൽ അവസാനിപ്പിച്ചു.



