സി കെ കാസിം എംഎൽഎ ജനമിത്രം നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം പ്രാദേശിക ജനപ്രതിനിധി സംഗമം നടത്തി.

കോടഞ്ചേരി: തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ആയി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം എംഎൽഎ സി.കെ കാസിമിന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. കോടഞ്ചേരിയിലെ മലയോര റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിൻറെ ജനകീയ ക്യാമ്പയിൻ തൂഫാൻ വാരിയർ പ്രവർത്തനങ്ങൾ സ്കൂളുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടുകൂടി കൂടുതൽ ജനകീയമാക്കുന്നതിനും പി എം ജി എസ് വൈ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആക്കുന്നതിന് കാട്ടുമൃഗ ശല്യത്തിനും സോളാർ ഫെൻസിങ്ങിനും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വന അതിർത്തികളിലെ കൃഷിക്കാർക്ക് സോളാർ ലൈറ്റുകൾ അടക്കം സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിർദേശങ്ങളും വിവിധ സി കെ കാസിം എംഎൽഎ ജനമിത്രം നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം പ്രാദേശിക ജനപ്രതിനിധി സംഗമം നടത്തിറൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും ഈരൂട് പാലവും അനുബന്ധ റോഡ് സൗകര്യങ്ങൾ നബാർഡിൽ ഉൾപ്പെടുത്തി നടത്താവുന്നതിനെക്കുറിച്ചും ജലജീവൻ പദ്ധതി നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആക്കി വരുന്ന വേനൽക്കാലത്തിനു മുമ്പ് കുടിവെള്ളം ഇവർക്ക് ലഭ്യമാക്കുന്നതിനെ കുറിച്ചും ഉള്ള ചർച്ചകൾ വിവിധ ജനപ്രതിനിധികൾ ഉന്നയിച്ചു.
പ്രായോഗികമായ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമയബന്ധിതമായി പദ്ധതികളുടെ പൂർത്തീകരണത്തിന് എംഎൽഎ മേൽനോട്ടം വഹിക്കും എന്നും അധ്യക്ഷ പ്രസംഗത്തിൽ എംഎൽഎ അറിയിച്ചു. ഓരോ ആറുമാസം കൂടുമ്പോഴും ഇത്തരത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്ത് തലത്തിൽ വിളിച്ചുചേർത്ത് വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതികൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാറ്റിങ് ചെയർമാൻ ജോബി ഇലന്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാനസ് സുബൈർ , വിൻസൻറ് വടക്കേ മുറിയിൽ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണികാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബുപട്ടരാട്ട്, സി കെ ചന്ദ്രൻ, സത്യൻ ചോലയിൽ, ജിജി എലിവാലുങ്കൽ, നാൻസി ജോഷി, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെപ്പാലാട്ട്, ബേബി വളയത്തിൽ, ജോബി ജോസഫ്, റെജിതമ്പി, ബിന്ദു ജോർജ്,ജ്യോതി സന്തോഷ്, സജിനി രാമൻകുട്ടി, റീന ബിജു കക്കൂഴി, റോയ് കുന്നപ്പള്ളി, എന്നിവർ വാർഡുകളിലെ വികസന ലക്ഷ്യങ്ങൾ വിവരിച്ചു. സെക്രട്ടറി കെ സീനത്ത്, അസിസ്റ്റൻറ് എൻജിനീയർ അർച്ചന സിപി , കുടുംബശ്രീ ചെയർപേഴ്സൺ നിഷാ റെജി, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരിപി, ജെ എസ് ജൂബി പി എസ് തുടങ്ങിയവർ സംബന്ധിച്ചു.



