മുക്കത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 70-ഓളം പേർ പങ്കാളികളായി

മുക്കം: ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മുക്കം യൂണിറ്റും എം.വി.ആർ. കാൻസർ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.വി.ആർ. ഹോസ്പിറ്റലിൽ അനുഭവപ്പെട്ട രക്തക്ഷാമത്തിന് പരിഹാരമായാണ് യൂത്ത് വിങ് അടിയന്തരമായി ഈ ക്യാമ്പ് ഒരുക്കിയത്.
മുക്കം വ്യാപാര ഭവനിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് മൂന്ന് മണിയോടെയാണ് സമാപിച്ചത്. ക്യാമ്പിൽ എഴുപതോളം പേർ രക്തം ദാനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ സ്വയം രക്തം നൽകിക്കൊണ്ട് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ് പ്രസിഡന്റ് അഖിൽ ജോക്കി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അജ്മൽ ബേസ് ബാൻഡ് സ്വാഗതവും, എം.വി.ആർ. ഹോസ്പിറ്റലിലെ ഡോ. അമിൽ ഹാരിസ് ആശംസകളും നേർന്നു സംസാരിച്ചു.ക്യാമ്പിന് സലീം മൈ മൊബൈൽ, ബഷീർ ഒമാൻ, അഷ്റഫ് മൊബൈൽ വേൾഡ്, നിസാർ ഹൈനസ്, ഷമീർ യാമിക, റഹീം റിങ്ടോൺ, ഷിജു എടക്കോടൻ, മുനീർ എൻ.കെ. ഫർനിഷിങ് എന്നിവർ നേതൃത്വം നൽകി. ഷംസീർ മെട്രോ ചടങ്ങിന് നന്ദി പ്രകാശനം നടത്തി.



