വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒന്നായി മുന്നേറാം: സി.കെ. കാസിം എം എൽ എ.

തിരുവമ്പാടി: വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് നാടിൻ്റെ ഉന്നമനത്തിന് അനിവാര്യമാണെന്ന് സി.കെ. കാസിം എം.എൽ.എ പറഞ്ഞു. ‘നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം’ എന്ന മുദ്രവാക്യമുയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വർഷക്കാലത്തെ വികസന പദ്ധതികൾ ചർച്ചചെയ്യാനായി അദ്ദേഹം നേതൃത്വം നൽകുന്ന ‘ജനമിത്രം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അടിയന്തരമായി നടത്തപ്പെടേണ്ട വികസന ആവശ്യങ്ങളെക്കുറിച്ച് ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. അജിത, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഫിറോസ് ഖാൻ എന്നിവരും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
വികസന ചർച്ചകൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, ടി.കെ ശിവൻ, സരസ്വതി വർഗീസ്, പ്രീതി രാജീവ്, മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ, സജ്‌ന മുഹമ്മദാലി, ബിജു എണ്ണാർ മണ്ണിൽ, സ്മിത ബാബു, കെ.ഷീന, ജോഷി പുല്ലുകാട്ടിൽ, പി.ടി.ഷീബ, കെ.ബി.റിനി എന്നിവരും നേതൃത്വം നൽകി. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, സി.ഡി എസ് ചെയർപേഴ്സൺ റംല ചോലക്കൽ, എൽ എസ്. ജി.ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ പി.ഹൃദ്യ എന്നിവരും നാടിൻ്റെ വിവിധ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയിൽ സംസാരിച്ചു.



