LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം ഫയർ സ്റ്റേഷനിലേക്ക് എം.എ.എം സ്കൂൾ വിദ്യാർത്ഥികൾ ഫീൽഡ് ട്രിപ്പ് നടത്തി

പുന്നക്കൽ: വിജ്ഞാനവും കൗതുകവും പകർന്ന് എം.എ.എം എൽ.പി & യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ സന്ദർശിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.​ഫയർ ഓഫീസർ സിനീഷ് കുട്ടികൾക്കായി പ്രത്യേക ക്ലാസ്സ് നയിച്ചു. ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ, വിവിധതരം അപകടങ്ങളെ എങ്ങനെ തരണം ചെയ്യണം എന്നിവയെക്കുറിച്ച് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകുകയും, രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.​സ്കൂൾ പ്രധാന അധ്യാപകരായ സെലിൻ ടീച്ചർ, അലൻ സാർ എന്നിവർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി. യു.പി സ്കൂൾ സ്റ്റാഫ് ബിൻസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.​ഫയർ സ്റ്റേഷന് പുറമെ മുക്കം മിനി സിവിൽ സ്റ്റേഷനും സബ് ജില്ലാ വിദ്യാഭ്യാസ (എ.ഇ.ഒ) ഓഫീസും സംഘം സന്ദർശിച്ചു. മുക്കം എ.ഇ.ഒ ദീപ്തി മേഡം കുട്ടികളുമായി സംവദിക്കുകയും അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പുതിയ അറിവുകൾ പകർന്നുനൽകിയ യാത്ര കുട്ടികൾക്ക് ഏറെ വേറിട്ടൊരു അനുഭവമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com