LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കല്ലുരുട്ടി സെന്റ്തോമസ് യു.പി. സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

കല്ലുരുട്ടി: വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി സെന്റ് തോമസ് യു.പി. സ്കൂളിൽ സവിശേഷമായ ക്ലാസ് സംഘടിപ്പിച്ചു. ജൂലൈ 15 ബുധനാഴ്ച നടന്ന പരിപാടിയിൽ പ്രമുഖ കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ സി. വിനീത FCC ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, ആശയവിനിമയ മികവ്, പോസിറ്റീവ് ചിന്ത, ലക്ഷ്യബോധം എന്നിവ വളർത്തുന്നതിന് സഹായകമായ വിവിധ വിഷയങ്ങൾ സിസ്റ്റർ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി പൗളി അഗസ്റ്റിൻ സ്വാഗതവും, അധ്യാപക പ്രതിനിധി നമിത ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com