LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം.

​പുല്ലൂരാംപാറ (ബഥാനിയ): 101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ പ്രൗഢഗംഭീരമായ തുടക്കമായി. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവും മുഖ്യനിയോഗങ്ങളാക്കി നടത്തുന്ന അഖണ്ഡ ജപമാല സമർപ്പണത്തിൻ്റെ 26-ാം വർഷമാണിത്. താമരശ്ശേരി രൂപത മെത്രാൻ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിയിച്ച് ജപമാല സമർപ്പണ ശുശ്രൂഷകൾ ഉദ്ഘാടനം ചെയ്തു. ​തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോൺ ഒറവുങ്കര, പുല്ലൂരാംപാറ ഇടവക വികാരി ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി, ഫാ. ദീപു വള്ളിക്കുന്നേൽ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ​കഴിഞ്ഞ 26 വര്‍ഷത്തെ ആത്മീയ ശുശ്രൂഷകളിലൂടെ നിരവധി പേരെ മാനസാന്തരത്തിന്റെ വഴിയിലേക്ക് നയിക്കാന്‍ ബഥാനിയാ ധ്യാനകേന്ദ്രത്തിന് സാധിച്ചിട്ടുണ്ടെന്ന് ബിഷപ് വചനസന്ദേശത്തിൽ അനുസ്മരിച്ചു. ലോകസമാധാനം അനിവാര്യമായ ഈ കാലഘട്ടത്തിൽ യുദ്ധക്കെടുതിയില്‍ വലയുന്ന ജനങ്ങൾക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. കർമ്മല മാതാവിൻ്റെ തിരുനാൾ ദിനത്തിലാണ് ഈ വർഷത്തെ ജപമാല സമർപ്പണം ആരംഭിക്കുന്നത് എന്നത് വലിയ ദൈവാനുഗ്രഹമാണ്. തിന്മയുടെ ശക്തിയെ തകർത്ത കാർമ്മൽ മലയ്ക്ക് സമാനമാണ് ദിവ്യകാരുണ്യ സന്നിധിയിൽ പരിശുദ്ധ അമ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഈ 101 ദിനരാത്രങ്ങളെന്നും ബിഷപ് കൂട്ടിച്ചേർത്തു.

​പെസഹാ രഹസ്യത്തിൻ്റെ ആഴങ്ങളിലേക്ക് ഈ കാലയളവിൽ പരിശുദ്ധ അമ്മയോടൊപ്പം നമുക്ക് യാത്ര ചെയ്യാം. യേശുവില്‍ എത്തിച്ചേരാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം പരിശുദ്ധ അമ്മയോടൊപ്പം സഞ്ചരിക്കുക എന്നതാണ്. അമ്മ എപ്പോഴും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ​അഖണ്ഡ ജപമാല സമര്‍പ്പണത്തോട് അനുബന്ധിച്ച് ബഥാനിയായില്‍ എല്ലാ ദിവസവും 24 മണിക്കൂറും ആരാധനയുണ്ടായിരിക്കും. കൂടാതെ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6:00, ഉച്ചയ്ക്ക് 12:00, വൈകിട്ട് 7:00 മണിക്ക് ദിവ്യബലിയര്‍പ്പണവും, എല്ലാ ദിവസവും പകല്‍ 3:00 മണിക്കും പുലര്‍ച്ചെ 3:00 മണിക്കും കുരിശിന്റെ വഴിയും കരുണക്കൊന്തയും ഉണ്ടായിരിക്കും. ദിവസവും ഉച്ചയ്ക്കും രാത്രിയും വിശ്വാസികൾക്കായി നേര്‍ച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. 101 ദിവസത്തെ ഈ ആത്മീയ സമർപ്പണം ഒക്ടോബര്‍ 24-ന് സമാപിക്കും. ​ആത്മീയ ശുശ്രൂഷകൾക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. അജിത്ത് വെളിയത്ത്, ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. അബ്രാഹം തറത്തട്ടേൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com