LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം: യാത്രക്കാർ സമയം ക്രമീകരിക്കുക

വയനാട് : താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗതത്തിന് തടസ്സം നേരിടുന്നു. ആറാം വളവിൽ പിക്കപ്പ് വാൻ തകരാറിലായതിനെ തുടർന്ന് അല്പസമയം യാത്ര തടസ്സപ്പെട്ടിരുന്നു. തുടർന്ന് ചുരത്തിലെ ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയെങ്കിലും ഇരുഭാഗത്തേക്കും ഇപ്പോഴും വാഹനങ്ങളുടെ തിരക്ക് തുടരുകയാണ്. മറ്റ് അപകടങ്ങളോ മറ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമോ ഇല്ലെങ്കിലും, ചുരത്തിൽ പെയ്യുന്ന മഴയും വാഹനങ്ങൾ വരി തെറ്റിച്ച് ഓവർടേക്ക് ചെയ്യുന്നതുമാണ് നിലവിലെ ഗതാഗതക്കുരുക്കിന് കാരണം.മഴ നിലനിൽക്കുന്നതിനാലും തിരക്ക് കൂടുതലായതിനാലും ചുരം വഴി പോകേണ്ടവർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നന്നായിരിക്കും. അത്യാവശ്യമില്ലാത്ത യാത്രകൾ തൽക്കാലത്തേക്ക് ഒഴിവാക്കുന്നത് ഉചിതം. ഡ്രൈവർമാർ കൃത്യമായി വരി പാലിച്ച് വാഹനം ഓടിച്ചാൽ ഗതാഗത തടസ്സം വേഗത്തിൽ പരിഹരിക്കാൻ സാധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com