
കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്, ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ മേരി ജോർജ് എഫ് സി സി (84) നിര്യാതയായി.
താമരശ്ശേരി രൂപതയിൽ നൂറാം തോട് ഇടവകയിൽ കാഞ്ഞിരത്തിങ്കൽ വർക്കി – മേരി ദമ്പതികളുടെ 7 മക്കളിൽ മൂന്നാമത്തെ മകളാണ്.
ചെമ്പേരി, കരിക്കോട്ടക്കരി, കുന്നോത്ത്, കെല്ലൂർ, കണ്ണോത്ത്, വേനപ്പാറ, കൂടത്തായി, പേരാമ്പ്ര കോടഞ്ചേരി, ദേവഗിരി, കുണ്ടായിത്തോട്, മേരിക്കുന്ന്, ഈരൂട് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.
സംസ്കാരം:
നാളെ 15.08.2026 ഉച്ചകഴിഞ്ഞ് 3.00ന് ഈരൂട് അൽഫോൻസാ കോൺവെന്റ് സെമിത്തേരിയിൽ.



