ലഹരി വിരുദ്ധ സന്ദേശവുമായി സ്വതന്ത്ര ദിനത്തിൽ മാരത്തോൺ ഇന്ന്

തിരുവമ്പാടി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്സിൽ മെക്കാനിക്സ് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മുക്കവും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ സംഘടിപ്പിക്കുന്നു. “ലഹരിയില്ലാത്ത നല്ല നാളേക്കായി” എന്ന സന്ദേശവുമായി നടത്തുന്ന ഈ മാരത്തോണിൽ നൂറോളം പേർ പങ്കെടുക്കും.കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമ പഞ്ചായത്തുകളുടെയും, എക്‌സൈസ്, പോലീസ് വകുപ്പുകളുടെയും പൂർണ്ണ സഹകരണത്തോടെയാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ഇന്ന് (ആഗസ്റ്റ് 15-) വൈകുന്നേരം 4 മണിക്ക് കൂടരഞ്ഞിയിൽ നിന്ന് ആരംഭിക്കുന്ന മാരത്തോൺ 5 മണിയോട് കൂടി തിരുവമ്പാടിയിൽ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.സികെ കാസിം എം എൽ എ കൂടരഞ്ഞിയിൽ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. ലഹരിക്കെതിരായ ഈ സന്ദേശ യാത്രയിൽ എല്ലാ ജനവിഭാഗങ്ങളും പങ്കുചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.



