ചാത്തമംഗലം വെള്ളനൂർ ഗവ.എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ചു

ചാത്തമംഗലം : ജി എൽ പി സ്കൂൾ വെള്ളനൂരിൽ”ആസാദ് 2026″വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.പ്രധാനഅദ്ധ്യാപിക ടി പ്രിയ പതാക ഉയർത്തി.വാർഡ് മെമ്പർ സരസ പി കെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്നു മാസ്സ് ഡ്രിൽ, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച, അമ്മയും കുഞ്ഞും ക്വിസ് എന്നിവ നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട കാഴ്ചയായി.ചടങ്ങിൽ എൽ എസ് എസ് വിജയികളായ ടെവസ് പി കെ,ധ്യാൻദേവ് ആർ ദാസ്, ശിവേദ് മഹേഷ് എന്നിവരെ ആദരിച്ചു.വാർഡ് 16ലെ മെമ്പർ വി കെ രമേശൻ, പിടിഎ പ്രസിഡന്റ് അമൃത മനോജ്, എസ് എം സി അംഗങ്ങളായ ശിവദാസപണിക്കർ, പി വി രഘുദാസ്, വിമുക്ത ഭടൻ സന്തോഷ് മാങ്ങോട്ട്, ആന്റോ പി ചീരോത,സ്കൂൾ ലീഡർ ശിവന്യ പി, ഹൃദന്ത് കെ,എന്നിവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സുശീല താഴത്തില്ലം നന്ദി അറിയിച്ചു.അദ്ധ്യാപികമാരായ വി ശാരിക, എ എം സൂര്യ, വി നിഷാന, കെ രേഷ്മ, കെ എസ് സുമിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



