News

തിരുവമ്പാടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ അറസ്റ്റിൽ

തിരുവമ്പാടി : തിരുവമ്പാടി പുന്നക്കൽ വഴിക്കടവിൽ അമേരിക്കയിലുള്ള താഴത്ത് വീട്ടിൽ നോയലിന്റെ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും കവർന്ന സംഭവത്തിൽ അമ്പായത്തോട് സ്വദേശി രമേഷിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടരയോടെ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. വീട് അടഞ്ഞുകിടക്കുകയാണെന്ന് കൃത്യമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പോലീസും പരിശോധന നടത്തിയതായും, കവർച്ചാ സംഘത്തിലെ ബാക്കി അംഗങ്ങളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതിനാൽ മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com