KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പേവിഷ ബാധ നിയന്ത്രണം – തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനും അത് വഴി പേവിഷ ബാധ നിയന്ത്രിക്കുന്നതിനുമായി ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകും. തുടർന്ന് ആക്രമകാരികളായ നായകളെ വന്ധീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.കൊടിയത്തൂർ പഞ്ചായത്തിന്റെയും മുണ്ടോട്ടുകുളങ്ങര മൃഗാശുപത്രിയുടെയും അഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തോട്ടുമുക്കത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർമാരായ സുഹാസ് ,സന്തോഷ് സെബാസ്റ്റ്യൻ , മുണ്ടോട്ടുകുളങ്ങര വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ. ബാബുമോൻ എ.വി., അനിമൽ റസ്ക്യൂ ടീം അംഗങ്ങൾ, മറ്റു പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ തെരുവ് നായകളെയും വാക്സിനേഷന് വിധേയമാക്കും. അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ വളർത്തുനായകൾക്കും വാക്സിനേഷനും ലൈസൻസും നിർബന്ധമാക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com