KODIYATHOORLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടിയത്തൂരിൽ തിളങ്ങി ഓണക്കിറ്റ് വിതരണവും കർഷക ആദരവും.

മുക്കം: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഇത്തവണ ഓണാഘോഷത്തിന് പകിട്ടേറും. വാർഡ് മെമ്പർ എസ്.എ. നാസറിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. 11 ഇനം പച്ചക്കറികളും പായസം മിക്സും ഉൾപ്പെടുന്നതാണ് കിറ്റ്.
ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത്. വാർഡിലെ കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ഇതിനോടനുബന്ധിച്ച് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹമീദ് ചാലിപ്പിലാവിൽ, ടി.പി. മൊയ്തീൻ, ഉണ്ണിച്ചാത്തൻ തടായിൽ എന്നിവരെ ആദരിച്ചു.
കിറ്റ് വിതരണത്തിന്റെയും കർഷകർക്കുള്ള ആദരത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ജി. മുഹമ്മദ് നിർവഹിച്ചു. വാർഡ് മെമ്പർ എസ്.എ. നാസർ അധ്യക്ഷത വഹിച്ചു.കണ്ണൻ ചെറുവാടി,കണ്ണൻ മോട്ടമ്മൽ,
ഷാജു റഹ്മാൻ,പിസി മൊയ്തീൻകുട്ടി, എൻ.മുജീബ്, എൻ. മുഹമ്മദ്,പി.സിമുബസിർ സംസാരിച്ചു


Title

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com