LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മുക്കം: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേതൃത്വത്തിൽ മുക്കത്ത് ഓണം ഫെയറിന് തുടക്കമായി.  തിരുവമ്പാടി നിയോജകമണ്ഡലം ഓണം ഫെയർ മുക്കം സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ആരംഭിച്ചത്.  തിരുവമ്പാടി എംഎൽഎ  സി.കെ കാസിം ഉദ്ഘാടനം ചെയ്തു.  മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ  അഡ്വക്കേറ്റ് കെ പി ചാന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ പ്രദീപ്കുമാർ ആദ്യ വില്പന നടത്തി.   കോഴിക്കോട് റീജണൽ ഓഫീസിലെ കെ.വി ഉണ്ണികൃഷ്ണൻ, നിഷാബ് മുല്ലോളി, മോഹനൻ മാസ്റ്റർ,എ.എം അബൂബക്കർ, ജിജി ജയരാജ്, എന്നിവർ  സംസാരിച്ചു.   മുക്കം സപ്ലൈകോ മാനേജർ പി.കെ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു


Title

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com