KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓണ ചന്തക്ക് തുടക്കം.

കൂടരഞ്ഞി: ഓണത്തോടനുബന്ധിച്ച് കൂടരഞ്ഞി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണസമൃദ്ധി 2026’ കർഷക ചന്തയ്ക്ക് തുടക്കമായി.

കൂടരഞ്ഞി അങ്ങാടിയിലെ കട്ടക്കയം ബിൽഡിങ്ങിൽ ആഗസ്റ്റ് 22 മുതൽ 25 വരെയാണ് നടക്കുന്ന ചന്തയിൽ
കർഷകരിൽ നിന്ന്  പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം വിലയ്ക്ക് സംഭരിച്ച്, ഉപഭോക്താക്കൾക്ക് വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയിൽ ലഭ്യമാക്കും

കർഷകരിൽ നിന്ന് സംഭരിച്ച കാർഷിക ഉൽപന്നങ്ങൾക്കു പുറമെ ഹോർട്ടികോർപ്പ്  കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളും വിവിധ മൂല്യവർധിത ഉൽപന്നങ്ങളും ചന്തയിൽ ലഭ്യമാണ്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബോബി ഷിബു കർഷക ചന്ത ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച രാവിലെ 10ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെയിംസ് വേളാശ്ശേരി, അയിഷാബി ഷിയാസ്, തോമസ് മാത്യൂ, റോയി ആക്കേൽ, സജയ് എം.കെ ,വിനോദ് മഞ്ഞപ്പാറ, ഷീബ റോയി, ലീലാമ്മ മുള്ള നാനിക്കൽ, സക്കീന സലിം, മേരി തങ്കച്ചൻ,  രാജേഷ് കൃഷി ഓഫീസർ ടിൻ സി ടോം, എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com