മിലാദ് ശരീഫ് നബിദിന ഘോഷയാത്രയെ കൂടത്തായി കനിവ് ചാരിറ്റബിൾ സൊസൈറ്റി സ്വീകരിച്ചു.

കൂടത്തായി : സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമുയർത്തി നബിദിന ഘോഷയാത്രയ്ക്ക് പുറായിൽ ശംസുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ കമ്മറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് കൂടത്തായി കനിവ് ചാരിറ്റബൾ ട്രസ്റ്റ് കൂടത്തായിൽ സ്വീകരണം നൽകി.
നബിദിന റാലിക്ക് കൂടത്തായിൽ കനിവ് ഭാരവാഹികൾക്കൊപ്പം “മാവേലി” മധുരം നൽകി സ്വീകരിച്ചു
പരിപാടിക്ക് കനിവ് സൊസൈറ്റിയുടെ പ്രസിഡണ്ട് പുഷ്പ്പാകരൻ മഠത്തിൽ, സെക്രട്ടറി ബിജു കുന്നുംപുറത്ത്, മഞ്ചേഷ് കെ ആർ , ഷാജി പുതിയേടത്ത് , ശശി കെ സി , ഹരിദാസൻ കുളിക്കുന്ന് , ഷാജി കെസി, ഗണേശൻ , ബാബു, സജി , ബാലൻ കെ , എന്നിവർ നേതൃത്തം നൽകി
സ്വീകരണത്തിന് നന്ദി അർപ്പിച്ച് കൊണ്ട് മഹല്ല് ,മദ്രസ ഭാരവാഹികൾ, വിദ്യാർത്ഥികൾ , നാട്ടുകാരു എന്നിവരും പങ്കെടുത്തു
<



