LOCAL NEWSMUKKAM

കറുത്തപറമ്പിൽ നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി

മുക്കം : കറുത്തപറമ്പ് വാപ്പാട്ടുപോയിൽ ഭാഗത്ത് സക്കീറിന്റെ വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പാമ്പിനെ സ്നേക്ക് റെസ്ക്യൂ ടീം അംഗം എള്ളങ്ങൾ ബാബുവാണ് സാഹസികമായി പിടികൂടിയത്.
വീട്ടുപറമ്പിൽ കൂറ്റൻ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ വിവരം റെസ്ക്യൂ ടീമിനെ അറിയിക്കുകയായിരുന്നു. ബാബു സ്ഥലത്തെത്തി സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.
പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലെത്തിച്ച് വനംവകുപ്പ് അധികൃതർക്ക് കൈമാറി. ജനവാസ മേഖലയിൽ നിന്ന് പാമ്പിനെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com