“ഓർമ്മയ്ക്കൊരു പൊന്നോണം”: മാമ്പറ്റയിൽ വയോജനങ്ങൾക്കായി വേറിട്ട ഓണാഘോഷം സംഘടിപ്പിച്ചു

മുക്കം: മാമ്പറ്റയിലെ വയോജനങ്ങൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഗ്രാമീൺ വയനാടും ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും സംയുക്തമായി “ഓർമ്മയ്ക്കൊരു പൊന്നോണം” സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക സന്തോഷവും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.ഗ്രാമീൺ വയനാട് ഡയറക്ടർ റീന വർഗീസ് , മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദിനി, കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. എബ്രഹാം, മാമ്പറ്റ വാർഡ് കൗൺസിലർ ബിന്ദു രാജൻ എന്നിവർ സംസാരിച്ചു.
വയോജനങ്ങൾക്കായി ഓണക്കളികളും കലാപരിപാടികളും സംഘടിപ്പിച്ചു. കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ, വിദ്യാർത്ഥി കോർഡിനേറ്റർ അലീന ഷാജി എന്നിവരുടെ നേതൃത്വത്തിൽ എസ്. ചന്ദന, സലാഹുദ്ദീൻ, മിൻഹാജ്, ആൽബിൻ ജോമോൻ, അർജുൻ, ഷാഫിന ഷാജഹാൻ എന്നിവർ പങ്കെടുത്തു
മുക്കം മുനിസിപ്പാലിറ്റിയിലെ നാല് വാർഡുകളിൽ നിന്നും നിരവധി വയോജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ അവരുടെ പഴയകാല ഓർമ്മകൾ പങ്കുവെക്കാനും ഓണപ്പാട്ടുകളും തിരുവാതിരയും അവതരിപ്പിക്കാനും അവസരമൊരുക്കി. തലമുറകൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും പങ്കുവെച്ച പരിപാടി വേറിട്ടൊരു ഓണാഘോഷമായി മാറിയെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ കോളേജ് സോഷ്യൽ വർക്ക് ഔട്ട്റീച്ച് പ്രോഗ്രാം കോർഡിനേറ്റർ ജെൻസൻ വാരിയത്ത് പറഞ്ഞു.



