
മുക്കം:കേരളീയ സമൂഹത്തെ പിന്നാക്കാവസ്ഥയിൽ നിന്ന് കരകയറ്റാൻ ത ന്റെ ബുദ്ധിയു൦ തൂലികയും ചലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു മുൻ സ്പീക്കർ കെഎം സീതി സാഹിബ് എന്നു കലിക്കറ്റ് സർവ്വ കലാശാല പ്രോ വൈസ് ചാൻസലർ ഡോ . പിഎം റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു.
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റര്‍ നാല്പത്തിനാലാം അവാർഡ് ദാനവും പ്രതിഭാദരവുംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട്സിപി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജന. സെക്രട്ടറി പി സി അബ്ദു നാസർ പ്രതിഭ കളെ പരിചയപ്പെടുത്തി.സെക്രട്ടറി പിസി അബൂബക്കർ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്,ഗ്രാമ പഞ്ചായത്ത് മെമ്പർ എംപി ജു മൈല, മുൻ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂ൪, എം അഹമ്മദ്കുട്ടി മദനി, സിപി അസീസ്,റയീസ് ചേപ്പാലി,പി പി ഉണ്ണിക്കമ്മു, ആലിക്കുട്ടി എടക്കണ്ടി, സിപി സൈ ഫുദ്ദീൻ , പിഎംഎ റഷീദ്, പിസി അബ്ദു റഹ്മാന്‍,നൗഷി൪ എൻ പ്രസംഗിച്ചു.
വിവിധ മത്സര പരീക്ഷകളിലും
സ്ക്കൂൾ പൊതു പരീക്ഷകളിലും കേന്ദ്ര സംസ്ഥാന സർവ്വീസുകളിൽ പ്ര വേശനം നേടിയ വരെയുമാണ് ആദരിച്ചത്.



