KERALA NEWS

ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27: എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം:കേരള സർക്കാർ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന 2026-27 വർഷത്തെ “കാർഷികകേരളം – പുതുയുഗത്തിലേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംസ്ഥാന ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളിലെ ഹൈടെക് രീതികൾ, നൂതന സാങ്കേതികവിദ്യകൾ, യന്ത്രവൽക്കരണം, സംരംഭങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള 300 DPI യും കുറഞ്ഞത് 3 MB വലിപ്പവുമുള്ള എഡിറ്റ് ചെയ്യാത്ത ഡിജിറ്റൽ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ഒരാൾക്ക് പരമാവധി 3 ഫോട്ടോകൾ വരെ സമർപ്പിക്കാം.

ഒന്നാം സമ്മാനമായി 20,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപയും കൂടാതെ 10 പേർക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. താല്പര്യമുള്ളവർ 2026 സെപ്റ്റംബർ 30-ന് മുൻപായി എൻട്രികൾ ‘എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം – 695003’ എന്ന വിലാസത്തിലോ farmphotography2026@gmail.com എന്ന ഇ-മെയിൽ വഴിയോ അയക്കേണ്ടതാണ്; കൂടുതൽ വിവരങ്ങൾക്ക് 8078095860 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com