
കൊടിയത്തൂർ: വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കുടുംബം റെസിഡന്‍റ്സ് ആദരിച്ചു. പ്രതിഭാസംഗമം 2026 പരിപാടി മുക്കം എം.എ.എം.ഒ കോളജ് ചരിത്രം വിഭാഗം മേധാവി ഡോ. എം.എ അജ്മൽ മുഈൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. പ്രേമ ടീച്ചർമുഖ്യപ്രഭാഷണം നടത്തി. കുടുംബം റെസിഡന്‍റ്സ് പ്രസിഡന്‍റ് എ.എം നിസാർ ഹസൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.കെ കോയക്കുട്ടി, കൊടിയത്തൂർ പെയിൻ ആന്‍റ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് എം അബ്ദുറഹിമാൻ, കെ.ടി സലാം മാസ്റ്റർ, അഡ്വ. ഉമർ പുതിയോട്ടിൽ, മുഹമ്മദ് മാളിയേക്കൽ, റഷീദ് കുയ്യിൽ, കെ.ടി ജുഹൈന, ടി.പി നജ്മുന്നീസ എന്നിവർ സംസാരിച്ചു.



