LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ  സ്ത്രീ മരിച്ചു.

മുക്കം: അഭിലാഷ് ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു

മുക്കം കുറ്റിപ്പാല തച്ചോട്ടിൽ അബൂബക്കറിന്റെ ഭാര്യ ആമിനക്കുട്ടിയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്.

ഇന്നലെ മുക്കം അഭിലാഷ് ജങ്ഷനിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഓട്ടോ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മയ്യിത്ത് നിസ്കാരം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ഇന്ന് വൈകുന്നേരം വീട്ടിലെത്തിക്കും. മക്കളെല്ലാം എത്തിയതിന് ശേഷം  നാളെ (29-08-2026-ശനിയാഴ്ച) രാവിലെ 11:00- മണിക്ക് മുക്കം തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com