MUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരുവഴിഞ്ഞിപ്പുഴയോരം കാടുവെട്ടി വെളിച്ചമാക്കിയും വൃത്തിയാക്കിയും കക്കാടൻകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ.

മുക്കം: നിവേദനം നൽകിയും സമരം ചെയ്തും കാത്തു നിൽക്കാതെ നാടിൻ്റെ ആവശ്യം ഏറ്റെടുത്ത് നിർവഹിച്ച് റസിഡൻ്റ്സ് അസോസിയേഷൻ മാതൃകയായി. വന്യജ്യജീവി സങ്കേതമായി മാറിയ ഇരുവഴിഞ്ഞിപ്പുഴയോരം കാടുവെട്ടി വെളിച്ചമാക്കിയും വൃത്തിയാക്കിയും കക്കാടൻകുന്ന് റസിഡൻ്റ്സ് അസോസിയേഷനാണ് മാതൃകയായത്.


കക്കാട് മാളിയേക്കൽ മുതൽ കോട്ടമുഴിവരെ റോഡിനും പുഴക്കും ഇടയിലുളള സ്ഥലമാണ് കാടുവെട്ടിത്തെളിയിച്ച് ഉപയോഗപ്രദമാക്കിയത്. വൻതുക ചെലവഴിച്ച് നിർമ്മിച്ച സഞ്ചാരയോഗ്യമായിരുന്ന സംരക്ഷണഭിത്തി ചെളിയിൽ പൂണ്ടു കിടക്കുകയാണിവിടെ. നാട്ടുകാരെല്ലാം പ്രയോജനപ്പെടുത്തിയിരുന്ന കുളിക്കടവിലേക്കാകട്ടെ ഇപ്പോൾ ആർക്കും ഇറങ്ങിച്ചെല്ലാൻ ഭയവുമാണ്. അതിനാൽ സംരക്ഷണഭിത്തിയിൽ വന്നടിഞ്ഞ ചെളിനീക്കി പുഴയെ പ്രയോജനപ്രദമാക്കണമെന്നും സാമൂഹിക വിരുദ്ധരുടെ ശല്യവും മാലിന്യ നിക്ഷേപവും തടയാൻ ബോഡുകളൂം ലൈറ്റുകളൂം സ്ഥാപിക്കണമെന്നും കക്കാടൻ കുന്ന് റസിഡൻ്റ്സ് ആവശ്യപ്പെട്ടു.

കാടുവെട്ടൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു.

കുന്നത്ത് അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.സി.ഇഖ്ബാൽ, ടി.കെ.അബ്ദുസ്സലാം ,കെ .സി അഷ്റഫ് , നൗഫൽ മാളിയേക്കൽ, മുഹമ്മദലി വാഴയിൽ, ബഷീർ കല്ലടയിൽ, എം. അഷ്റഫ് ,അബ്ദുസ്സലാം വാഴയിൽ, നിസാർ പാറമ്മൽ, മുഹമ്മദ് കക്കാട് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com