ന്യൂജൻ ഓണപ്പൊലിമ: മാവേലിയായി കുതിരപ്പുറത്തെത്തി വിദ്യാർത്ഥി; മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ഓണാഘോഷം വേറിട്ട കാഴ്ചയായി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ നടന്ന ന്യൂജൻ ഓണാഘോഷം വേറിട്ട കാഴ്ചയായി മാറി. പരമ്പരാഗത ഓണാഘോഷത്തിന് പുതുതലമുറയുടെ ആഘോഷശൈലി കൂടി സമ്മാനിച്ച പരിപാടിയിൽ വിദ്യാർത്ഥി കുതിരപ്പുറത്ത് മാവേലിയായി എത്തിയത് ആഘോഷത്തിന് മാറ്റുകൂട്ടി.
വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഓണാഘോഷത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യവും ആധുനിക ആഘോഷരീതികളും സമന്വയിപ്പിച്ച പരിപാടി ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. സദ്യയുടെ ഒരുക്കങ്ങൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കാളികളായി.
റേഡിയോ മാംഗോയുടെ ‘തിര’ പരിപാടിയും ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായി. വിദ്യാർത്ഥികൾക്ക് ആവേശവും വിനോദവും സമ്മാനിച്ച വിവിധ പരിപാടികളിലൂടെ ‘തിര’ ക്യാമ്പസിൽ വേറിട്ടുനിന്നു.
അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും വിദ്യാർത്ഥികളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു



