സൗജന്യ കിഡ്നി രോഗ നിർണയവും ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന ക്യാമ്പും സെപ്റ്റംബർ 1-ന്

തിരുവമ്പാടി: തിരുവമ്പാടി വൈഎംസിഎ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി, ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കിഡ്നി രോഗ നിർണയവും ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 1-ാം തീയതി ചൊവ്വാഴ്ച (01/09/2026) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. തിരുവമ്പാടി എം.എൽ.എ. സി. കെ. കാസിം ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും [ആധാർ കാർഡ്] കൊണ്ടുവരേണ്ടതാണ്.
മുൻകൂർ ബുക്കിംഗിന്:
മോസസ് സ്റ്റോഴ്സ് (എസ്.ബി.ഐ. തിരുവമ്പാടി മുൻവശം)
ഫ്രീസ് വെൽ (കോഴിക്കോട് റോഡ്, തിരുവമ്പാടി)



